FLASH NEWS

സ്കൂള്‍ തല സ്പോര്‍സ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 14, 15 തിയ്യതികളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു. ...... .

Saturday 25 April 2015


എസ്.എസ്.എല്‍.സി. പരീക്ഷാഫലം : ഇതുവരെ ലഭിച്ചത് 96 പരാതികള്‍ മാത്രം
      2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി. പരീക്ഷാഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള 96 പരാതികള്‍ മാത്രമാണ് ബുധനാഴ്ച വരെ പരീക്ഷാഭവനില്‍ ലഭിച്ചത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതുകൊണ്ട് വ്യക്തമാകുന്നുവെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. എസ്.എസ്.എല്‍.സി. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ന്യൂനതകള്‍ പരിഹരിക്കാനുണ്ടെങ്കില്‍ പരാതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരോ, വിദ്യാര്‍ത്ഥികളോ നേരിട്ട് പരീക്ഷാഭവനില്‍ നല്‍കണം. sysmapb@gmail.comഎന്ന ഇ-മെയില്‍ ഐഡിയിലും 0471-2546832, 0471-2546833 എന്നീ ഫോണ്‍ നമ്പരുകളിലും പരീക്ഷാഭവനുമായി ബന്ധപ്പെടാം.

No comments:

Post a Comment