FLASH NEWS

സ്കൂള്‍ തല സ്പോര്‍സ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 14, 15 തിയ്യതികളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നു. ...... .

Saturday 29 August 2015

ആനിമല്‍ വെല്‍ഫയര്‍ ക്ളബ്ബ്

2010-11 ല്‍ പത്ത് ആട്ടിന്‍കുട്ടിയുമായ് പ്രവര്‍ത്തനമാരംഭിച്ച ക്ളബ്ബ് ഇന്ന് 40 ാമത്തെ ആട്ടിന്‍കുട്ടിയെയാണ് ക്ളബ്ബ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.അതേപോലെ സ്കൂളിലെ 100 കുട്ടികള്‍ക്ക് 5 വീതം കോഴികളെയും ലഭ്യമാക്കിയിരുന്നു.അവയില്‍ നിന്നും ലഭിക്കുന്ന മുട്ട സ്കൂളില്‍ എത്തിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യവും ഉറപ്പു വരുത്തി പ്രതിഫലവും നല്‍കുന്നു.മുട്ട സ്കൂള്‍ പോഷകാഹാരപദ്ധതിയില്‍ ഉള്‍പ്പഎടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്ത് വരുന്നു.മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് അംഗീകാരമായി മൃഗസംരക്ഷണവകുപ്പ് കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച വിദ്യാലയമായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുക്കുകയും 10000/- രൂപയുടെ കാഷ് അവാര്‍ഡ് വിദ്യാലയത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്.
40ാമത്തെ ആട്ടിന്‍കുട്ടിയെ HM കൃപേഷിന് കൈമാറുന്നു

No comments:

Post a Comment