FLASH NEWS
Sunday, 20 September 2015
Monday, 31 August 2015
ഓണാഘോഷം 2015
ഓണാഘോഷത്തിന്റെ ഭാഗമായി 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പൂക്കള മല്‍സരം സംഘടിപ്പിച്ചു.ബലൂണ്‍ പൊട്ടിക്കല്‍,ലെമണ്‍ ആന്‍ഡ് സ്പൂണ്‍,മെഴുക് തിരി കത്തിച്ചു കൊണ്ടുള്ള ഓട്ടം,ചാക്കിലോട്ടം,മ്യൂസിക്കല്‍ ചെയര്‍,കമ്പവലി എന്നീ മല്‍സരങ്ങള്‍ കുട്ടികള്‍ക്കായി നടത്തി.പി.ടി.എ യുടെ നേതൃത്വത്തില്‍ ഓണസദ്യ വിതരണം ചെയ്തു.
ഓണാഘോഷത്തിന്റെ ഭാഗമായി 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പൂക്കള മല്‍സരം സംഘടിപ്പിച്ചു.ബലൂണ്‍ പൊട്ടിക്കല്‍,ലെമണ്‍ ആന്‍ഡ് സ്പൂണ്‍,മെഴുക് തിരി കത്തിച്ചു കൊണ്ടുള്ള ഓട്ടം,ചാക്കിലോട്ടം,മ്യൂസിക്കല്‍ ചെയര്‍,കമ്പവലി എന്നീ മല്‍സരങ്ങള്‍ കുട്ടികള്‍ക്കായി നടത്തി.പി.ടി.എ യുടെ നേതൃത്വത്തില്‍ ഓണസദ്യ വിതരണം ചെയ്തു.
പൂക്കള മല്‍സരം |
ബലൂണ്‍ പൊട്ടിക്കല്‍, |
ലെമണ്‍ ആന്‍ഡ് സ്പൂണ്‍, |
കമ്പവലി |
ഓണസദ്യ |
Saturday, 29 August 2015
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിന റാലി |
എന്‍ഡോവ്മെന്റ് വിതരണം |
പായസവിതരണം |
ജൂനിയര്‍ റെഡ്ക്രോസ് 2015-16
ജൂനിയര്‍ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ജി.എച്ച്.എസ്.കൊളത്തൂരില്‍ ആരംഭിച്ചു. പത്ത് ആണ്‍കുട്ടികളും പത്ത് പെണ്‍ കുട്ടികളുമായി മൊത്തം ഇരുപത് കുട്ടികള്‍ അംഗങ്ങളായി.യൂണിറ്റ് ഉദ്ഘാടനം 13/08/2015 വ്യാഴാഴ്ച ബേഡഡുക്ക ഗ്രാമപഞ്ചായ്ത് മെമ്പര്‍ ശ്രീ കെ. ബാലകൃഷ്ണന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.ജൂനിയര്‍ റെഡ്ക്രോസ് കാസറഗോഡ് ഉപജില്ല പ്രസിഡണ്ട് ശ്രീ നാരായണന്‍ മാസ്റ്റര്‍ ക്ലബ്ബംഗങ്ങള്‍ക്ക് ക്ലാസെടുത്തു
ആനിമല്‍ വെല്‍ഫയര്‍ ക്ളബ്ബ്
2010-11 ല്‍ പത്ത് ആട്ടിന്‍കുട്ടിയുമായ് പ്രവര്‍ത്തനമാരംഭിച്ച ക്ളബ്ബ് ഇന്ന് 40 ാമത്തെ ആട്ടിന്‍കുട്ടിയെയാണ് ക്ളബ്ബ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.അതേപോലെ സ്കൂളിലെ 100 കുട്ടികള്‍ക്ക് 5 വീതം കോഴികളെയും ലഭ്യമാക്കിയിരുന്നു.അവയില്‍ നിന്നും ലഭിക്കുന്ന മുട്ട സ്കൂളില്‍ എത്തിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യവും ഉറപ്പു വരുത്തി പ്രതിഫലവും നല്‍കുന്നു.മുട്ട സ്കൂള്‍ പോഷകാഹാരപദ്ധതിയില്‍ ഉള്‍പ്പഎടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്ത് വരുന്നു.മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് അംഗീകാരമായി മൃഗസംരക്ഷണവകുപ്പ് കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച വിദ്യാലയമായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുക്കുകയും 10000/- രൂപയുടെ കാഷ് അവാര്‍ഡ് വിദ്യാലയത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്.40ാമത്തെ ആട്ടിന്‍കുട്ടിയെ HM കൃപേഷിന് കൈമാറുന്നു |
വായനാവാരം
വായനാവാരത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം എഴുത്തുകാരനും കഥകളി,നാടക കലാകാരനുമായ ശ്രീ. സന്തോഷ് പനയാല്‍ നിര്‍വഹിച്ചു.വിദ്യാലയം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഹെഡ്മിസ്ട്രസ് ശ്രീമതി ദാക്ഷായണി ടീച്ചര്‍, ശ്രീ.സന്തോഷ് പനയാലും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു.വായനാവാരത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യക്വിസിന്റെ സമ്മാനം ശ്രീ. സന്തോഷ് പനയാല്‍ വിതരണം ചെയ്തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനംAശ്രീ. സന്തോഷ് പനയാല്‍ നിര്‍വഹിക്കുന്നു |
സാഹിത്യക്വിസിന്റെ സമ്മാനം ശ്രീ. സന്തോഷ് പനയാല്‍ വിതരണം ചെയ്യുന്നു. |
Saturday, 25 April 2015
2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി. പരീക്ഷാഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള 96 പരാതികള്‍ മാത്രമാണ് ബുധനാഴ്ച വരെ പരീക്ഷാഭവനില്‍ ലഭിച്ചത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതുകൊണ്ട് വ്യക്തമാകുന്നുവെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. എസ്.എസ്.എല്‍.സി. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ന്യൂനതകള്‍ പരിഹരിക്കാനുണ്ടെങ്കില്‍ പരാതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരോ, വിദ്യാര്‍ത്ഥികളോ നേരിട്ട് പരീക്ഷാഭവനില്‍ നല്‍കണം. sysmapb@gmail.comഎന്ന ഇ-മെയില്‍ ഐഡിയിലും 0471-2546832, 0471-2546833 എന്നീ ഫോണ്‍ നമ്പരുകളിലും പരീക്ഷാഭവനുമായി ബന്ധപ്പെടാം.
Subscribe to:
Posts (Atom)